Flash News

Nattu Media

എയ്റ്റ് കോർ റസിഡന്റ്സ് അസോസിയേഷൻ ചെറുവാടി വിജയികളെ അനുമോദിച്ചു.

ചെറുവാടി: എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടി എയ്റ്റ് കോർ റസിഡന്റ്സ് കുടുംബത്തിന്റെ അഭിമാനമായ വിദ്യാർഥികളെ അസോസിയേഷൻ അനുമോദിച്ചു. റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുസ്സലാം കോട്ടൺ സ്പോട്ട് വിദ്യാർഥികൾക്ക് മൊമന്റോയും മധുര വിതരണവും നടത്തി.


വൈസ് പ്രസിഡന്റ് കെവി അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷനായി,  ട്രഷറർ അബ്ദുറഹ്മാൻ കണിച്ചാടി, മുഖ്യ രക്ഷാധികാരി മോയിൻ ബാപ്പു കണിച്ചാടി, ഭാരവാഹികളായ റഹീം കണിച്ചാടി, നിയാസ് ചെറുവാടി സംസാരിച്ചു. വിപി  കുഞ്ഞിമാസ്റ്റർ, ജമാൽ മാസ്റ്റർ എന്നിവർ വിദ്യാർഥികൾക്ക് അനുമോദന ക്ലാസുകൾ നൽകി. മുഴുവൻ വിഷയത്തിലും എ പ്ലസ് ഉൾപെടെ 12 കുട്ടികളാണ് റസിഡന്റ്സിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)