എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ ചാലിയപ്രം വാർഡിലുള്ള പുള്ളിശ്ശീരി - ആണാട്ട് റോഡിന് കേരള സംസ്ഥാന - തുറമുഖ - വികസന വകുപ്പിന് കീഴിൽ തീരദേശ വികസന ഫണ്ടായി ലഭിച്ച 71 ലക്ഷം രൂപയുടെ പ്രവർത്തി നടക്കാത്തത് മെമ്പറുടെയും, കോൺട്രാക്ടറെയും ഒത്തുകളിയാണെന്ന വ്യാജ ആരോപണമുന്നയിച്ച് CPM ൻ്റെ നേതൃത്വത്തിൽ നടത്തിയ മനുഷ്യചങ്ങലക്കെതിരെയും, നുണപ്രചരണത്തിനും മറുപടി നൽകി ചാലിയപ്രം വാർഡ് UDF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ വിവിധ കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാറിന്റെയും, ഉദ്യോഗസ്ഥരുടെയും കഴിവില്ലായ്മയും പിടിപ്പുകേടുമാണ് റോഡിൻ്റെ പ്രവൃത്തി നിർത്തിവെച്ചതെന്നും, ഇത് മറച്ചുവെക്കാനാണ് സി.പിഎം സമരമെന്നും UDF ആരോപിച്ചു.
തീരദേശ വകുപ്പിലെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിൽ പദ്ധതിക്ക് അനുമതിയും, ടെൻഡർ നടപടിയും, കഴിഞ്ഞ് കോൺട്രാക്ടർ എഗ്രിമെൻറ് വെച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ റോഡ് പ്രവർത്തി നടത്തേണ്ടത് കോൺട്രാക്ടറും , പ്രവർത്തി നടത്തുവാൻ നിർദ്ദേശം നൽകേണ്ടത് ഇതുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളുമാണ്. അതിനുപകരം മെമ്പറുടെ മേൽ കുറ്റം ചാർത്തി സർക്കാറിന്റെയും - ഉദ്യോഗസ്ഥരുടെയും കഴിവില്ലായ്മയും പിടിപ്പുകേടും മറച്ചുവെക്കാനുമാണ് സി.പി.എം സമരമെന്നും UDF ആരോപിച്ചു.
CPM ൻ്റെ അറിവോടെയല്ലാതെ വന്ന ഫണ്ട് നടക്കാൻ പാടില്ലെന്നും, CPM ൻ്റെയും പാർട്ടി പ്രവർത്തകരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രവൃത്തി നടക്കണമെന്നുമുള്ള പിടിവാശിയുമാണ് പ്രവൃത്തിക്ക് തുരങ്കം വെക്കാനുള്ള കാരണമെന്നും യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്തി, പൊതുജനമധ്യത്തിൽ സി.പി. എം ൻ്റെ കപട മുഖം തുറന്നു കാണിച്ചുകൊണ്ടാണ്
ചാലിയപ്രം വാർഡ് UDF കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ പ്രചരണ വാഹന ജാഥയും, വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി. സക്കറിയ ഉൽഘാടനം ചെയ്തു.വാർഡ് യു.ഡി. എഫ് ചെയർമാൻ എം.മാധവൻ അധ്യക്ഷത വഹിച്ചു.കൺവീനർ മുഹ്സിൻ മണ്ണാടിയിൽ സ്വാഗതവും. ഗ്രാമ പഞ്ചായത്ത് മെമ്പർ തറമ്മൽ അയ്യപ്പൻ കുട്ടി നന്ദിയും പറഞ്ഞു .വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ ജൈസൽ എളമരം, UDF ലൈസൺ കമ്മിറ്റി അംഗങ്ങളായ അഡ്വ: എം.കെ.സി. നൗഷാദ്, കെ.എം. എ റഹ്മാൻ, കെ. ഒ അലി , കെ. അലി വാഴക്കാട്, പി. കെ റഫീഖ് അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അബൂബക്കർ , UDF പഞ്ചായത്ത് - വാർഡ് നേതാക്കളായ സിദ്ധീഖ് മാസ്റ്റർ ആക്കോട്, ഉണ്ണി മാസ്റ്റർ, സി.എ.കരീം, ആർ പി. ഹാരിസ്, ഉണ്ണികൃഷ്ണൻ, വികാസ് എടവണ്ണപ്പാറ, മാനുട്ടി കുനിക്കാടൻ, എന്നിവർ പ്രസംഗിച്ചു. കെ.ഒ.നൗഷാദ്, ഷമീർ പുളിക്കത്തൊടി, ജാഫർ, യു.കെ. അസൈൻ ,മുനീർ കിളിക്കത്തടായ്, കരീം പള്ളിയാളി, ശ്രീദാസ് എടവണ്ണപ്പാറ,KM ഫായിസ്, അബ്ദുള്ള അവുഞ്ഞിക്കാട്, ഷംസു മപ്രം, അൻവർ, മുഹമ്മദ് അവുഞ്ഞിക്കാട്, ,പി. സുരേന്ദ്രൻ, അസീസ് പാതി പറമ്പൻ, സതീഷൻ എടവണ്ണപ്പാറ, ഇല്യാസ് ആണാട്ട്, ബാബു വടക്കേടത്ത്, ഷംസുദ്ധീൻ ടി.പി. ഷാനുജ് വാഴക്കാട്, ശ്രീധരൻ സി.പി. എന്നിവർ നേതൃത്വം നൽകി.
Tags:
VAZHAKKAD
