പന്നിക്കോട്: കേരളത്തിലെ റേഷൻ സമ്പ്രദായം അട്ടിമറിച്ച LDF സർക്കാറിനെതിരെ പന്നിക്കോട് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് റേഷൻ ഷാപ്പിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
സമരം UDF കൺവീനർ UP മമ്മദ് ഉദ്ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി അദ്ധ്യക്ഷനായി, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് KP സുബ്രഹ്മണ്യൻ, ബാബു പൊലു കുന്നത്ത് , അബ്ദു പന്നിക്കോട്, ഹരിദാസൻ പരപ്പിൽ , കരീം പഴങ്കൽ, രതീഷ് കളക്കുടി കുന്നത്ത് , ബാബു പരവരിയിൽ, മാധവൻ കുളങ്ങര, സുബ്രഹ്മണ്യൻ വി. തുടങ്ങിയവർ സംസാരിച്ചു.
Tags:
PANNICODE
