കിഴുപറമ്പ് : കെട്ടിട നികുതി, പെർമിറ്റ്, അപേക്ഷ ഫീസുകൾ വർദ്ധിപ്പിച്ച് പൊതു ജനങ്ങളെ പ്രയാസപ്പെടുത്തിയുള്ള അധിക വരുമാനം ഗ്രാമപഞ്ചായത്തിന് ആവശ്യമില്ലെന്നു കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. സർക്കാർ അനുമതി നൽകുന്ന പക്ഷം ഇപ്പോഴത്തെ വർദ്ധന ഗ്രാമപഞ്ചായത്ത് ഒഴിവാക്കുമെന്നും ഭരണസമിതി അറിയിച്ചു. കെട്ടിട നിർമ്മാണ അനുമതിക്കുള്ള ഫീസ്, ലേ ഔട്ട് അപ്രൂവലിനുള്ള ഫീസ്, കെട്ടിട നികുതി എന്നിവ വർധിപ്പിച്ചതിനെതിരെ ഗ്രാമപഞ്ചായത്ത് പ്രമേയവും പാസ്സാക്കി. നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവ് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം അധിക നിരക്ക് ഒഴിവാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിക്ക് അനുവദിച്ചു നൽകണമെന്നും ഭരണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ കെട്ടിട നികുതി വർധിച്ചപ്പോൾ അടിസ്ഥാന നിരക്ക് നിശ്ചയിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. അതിനാൽ തന്നെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ വ്യത്യസ്ത നിരക്കാണ് നിലവിലുള്ളത്.. എന്നാൽ ഇപ്പോഴത്തെ വർധനയിൽ ഇളവ് വരുത്താൻ പോലുമുള്ള അധികാരം തദ്ദേശ സ്ഥാപങ്ങൾക്ക് നൽകിയിട്ടില്ല. എല്ലാ വസ്തുക്കൾക്കും സേവനങ്ങൾക്കും വൻ തോതിൽ വില വർധിച്ചത് മൂലം ജനം പൊറുതി മുട്ടുന്ന സാഹചര്യത്തിൽ കെട്ടിട അനുമതി ഫീസിലും നികുതിയിലും വർധന പ്രതിസന്ധിയുണ്ടാക്കു ന്നതാണ്. അതിനാൽ സർക്കാർ അനുമതി നൽകുന്ന പക്ഷം ഇപ്പോഴത്തെ വർധന ഒഴിവാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി. സഫിയ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് പി. പി. എ. റഹ്മാൻ അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ. സഹ് ല മുനീർ പിന്താങ്ങി.