ചെറുവാടി : ചെറുവാടി ഗ്രീൻ ഫീൽഡ് ഖിലാഫത്ത് സ്റ്റേഡിയത്തിൽ ഫിറോസ് സ്മൃതി ഫുട്‌ബോൾ മേളയക്ക് തുടക്കമായി . ഫുട്ബാൾ എന്ന ലഹരി തലക്ക് പിടിച്ച ചെറുവാടിക്കാരുടെ ഇനിയുള്ള ദിനങ്ങൾ കല്പന്തിന്റെ ലോകത്തായിരിക്കും.ഫുട്‌ബോൾ മേളക്കൊപ്പം വൈവിധ്യങ്ങളായ പരിപാടികൾക്ക് വേദിയാവുന്ന ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ഫിറോസ് സ്മൃതി ഫുട്‌ബോൾ മേള രാത്രി 8 മണിക്ക് തുടങ്ങും .
ഇന്നലെ നടന്ന ആദ്യ മത്സരം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് ഉദ്‌ഘാടനം ചെയ്തു .ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പും എ എഫ്
ഇന്റർനാഷണൽ അബൂദാബിയും സ്പോൺസർ ചെയ്യുന്ന ടൂർണമെന്റിലെ വിജയികൾക്ക് ഖത്തർ കെ എം സി സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി നല്കുന്ന പ്രൈസ് മണിയും രണ്ടാം സ്ഥാനക്കാർക്ക് യു.എ.ഇ, കെ എം സി സി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി നക്കുന്ന പ്രൈസ് മണിയും നൽകും .സംഭാവന കൂപ്പണിലൂടെ നടക്കുന്ന നറുക്കെടുപ്പിലെ വിജയികൾക്ക് ദിവസേന സൈക്കിൾ അടക്കം വിലപിടിപ്പുളള സമ്മാനങ്ങൾ നൽകും. ഒനിക്സ് മാർബിൾസ് & ഗ്രാനൈറ്റ് സ്പോൺസർ ചെയ്ത ഇന്നലെത്തെ മത്സരത്തിൽ ചാലഞ്ചേഴ്‌സ് ചെറുവാടി വിജയിച്ചു. ശക്തരായ ബ്രസിൽ ചേന്നമംഗല്ലൂരും രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഇന്ന് അരുണോദയം കുനിയിൽ ടൌൺ ടീം കൊടിയത്തൂരിനെ നേരിടും.
Tags:
CHERUVADI
