കൊടിയത്തൂർ: യുവധാര ഗ്രന്ഥശാല & വായനശാല കാരക്കുറ്റിയിൽ എ.പി. അബ്ദുൽ അസീസ് സ്പോൺസർ ചെയ്ത മലയാള മനോരമ ദിനപത്രം ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് കെ.സി മുഹമ്മദ് നജീബ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജു വിളക്കോട് ,എൻ. കെ നസീർ മാസ്റ്റർ , എം.അബ്ദുറഹിമാൻ ,ലൈബ്രേറിയൻ സുനിൽ പി പി എന്നിവർ സന്നിഹിതരായി.
ഹിന്ദു ഇംഗ്ലീഷ് ദിനപത്രം, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം, ചന്ദിക, സിറാജ്, കേരളകൗമുദി, സുപ്രഭാതം എന്നീ നാട്ടിലിറങ്ങുന്ന മുഴുവൻ ദിനപത്രങ്ങളൾക്കുപുറമെ മാതൃഭൂമി,ദേശാഭിമാനി,കലാകൗമുദി,ചിന്ത, രിസാല, എന്നീ വാരികകളും .യുറീക്ക, തത്തമ്മ,ശാസ്ത്ര കേരളം, യുവധാര എന്നീ മാസികകളും കൂടാതെ ഗ്രന്ഥശാലയിൽ 1500 പുസ്തകങ്ങളും നിലവിലുണ്ട്.
Tags:
KODIYATHUR
