കോഴിക്കോട് : എസ്.എസ് എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തുടർ പഠനത്തിന് ദിശാബോധം നൽകുന്നതിനായി എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പാരന്റ് സ് അസംബ്ലിക്ക് ജില്ലയിൽ നാളെ തുടക്കം.മുക്കം സോണിലെ ചെറുവാടി ഹയർ സെക്കന്റണ്ടറി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതേ മുപ്പതിന് സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി കലാം മാവൂർ ഉദ്ഘാടനം ചെയ്യും.
വെഫി എക്സിക്യൂട്ടീവ് ഡയറക്ടർ സമദ് യൂണിവേഴ്സിറ്റി ക്ലാസിന് നേതൃത്വം നൽകും,ഡോ: മനു ലാൽ മുഖ്യാതിഥിയായാവും. ജില്ലാ സാംസ്കാരികം പ്രസിഡണ്ട് ഡോ: അബൂബക്കർ നിസാമി,സെക്രട്ടറി മജീദ് മാസ്റ്റർ കൊടിയത്തൂർ,
ജില്ലാ ഡയറക്ടറേറ്റ് അംഗങ്ങളായ അക്ബർ സ്വാദിഖ്, അംജദ്,അഷ്റഫ് പുല്ലാളൂർ,സാദത്ത് തുടങ്ങിയവർ സംസാരിക്കും.സോൺ സർക്കിൾ ഭാരവാഹികളായ ഫിറോസ് മാസ്റ്റർ, സഹീർഷ, ഖാസിം ചൊറുവാടി, മുഹമ്മദ് പന്നിക്കോട്,റിഷാദ്, സിദ്ധീഖ് തുടങ്ങിയവർ സംബന്ധിക്കും. വരും ദിവസങ്ങളിൽ ജില്ലയിയിൽ തൊണ്ണൂറ്റി നാല് കേന്ദ്രങ്ങളിൽ കരിയർ പാരന്റിംഗ് സംഘടിപ്പിക്കും.
Tags:
CHERUVADI
