Flash News

Nattu Media

കൂളിമാട് പാലം : ഉദ്ഘാടനത്തിൻ മിനിറ്റുകൾ മാത്രം


മന്ത്രി മുഹമ്മദ്‌ റിയാസ് അൽപ്പ സമയത്തിനകം ഉദ്ഘാടനം നിർവഹിക്കും

_നാടിന്റെ പുതിയ അതിഥിയെ ആഘോഷത്തോടെ വരവേൽക്കാൻ ഒഴുകിയെത്തി ജനം_

_വ്യാപാരി വ്യവസായി ഏകോപന സമിതി കൂളിമാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കൂളിമാട് അങ്ങാടിയിൽ ശീതള പാനീയം വിതരണം ചെയ്യുന്നു

കൂളിമാട് : ചാലിയാറിന്റെ ഓളങ്ങളിൽ വരുന്നവർക്ക് പുതിയ കഥ പറയാൻ സംഗമ ഭൂമിയിൽ പണിത കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം അൽപ്പ സമയത്തിനകം മന്ത്രി മുഹമ്മദ്‌ റിയാസ് നിർവഹിക്കാൻ ഇരിക്കെ ഉദ്ഘാടനം കാണാൻ എത്തുന്നവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൂളിമാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കൂളിമാട് അങ്ങാടിയിൽ ശീതള പാനീയം വിതരണം ചെയ്തു വരവേൽക്കുകയാണ്.


ശീതളപാനീയങ്ങളുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു.കെ എ കാദർ മാസ്റ്റർ,വ്യാപാരി വ്യവസായി പ്രസിഡന്റ്‌ സി എച്ച് അഹമ്മദ് കുട്ടി, സെക്രട്ടറി കെ ടി നാസർ, അമീൻ പറയങ്ങാട്ട് ,നിസാം സൈക്കാ ബേക്കറി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)