Flash News

Nattu Media

മാധ്യമം ദിനപത്രം ഏറ്റുവാങ്ങി.

യുവധാര ഗ്രന്ഥശാല & വായനശാല കാരക്കുറ്റിയിൽ പേക്കാടൻ  അഷ്റഫ്  സ്പോൺസർ ചെയ്ത  മാധ്യമം ദിനപത്രം ഗ്രന്ഥശാല  പ്രസിഡന്റ് കെ.സി നജീബ് ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി  ഗിരീഷ് കാരക്കുറ്റി, എക്സിക്യൂട്ടീവ് അംഗം എൻ.കെ. നസീർ മാസ്റ്റർ , ലൈബ്രേറിയൻ സുനിൽ പി പി എന്നിവർ സന്നിഹിതരായി.


ഹിന്ദു ഇംഗ്ലീഷ് ദിനപത്രം, ദേശാഭിമാനി, മലയാള മനോരമ,മാതൃഭൂമി, സിറാജ് , ചന്ദിക, സുപ്രഭാതം, കേരളകൗമുദി, എന്നീ നാട്ടിലിറങ്ങുന്ന മുഴുവൻ ദിനപത്രങ്ങളൾക്കുപുറമെ  മാതൃഭൂമി,ദേശാഭിമാനി,കലാകൗമുദി,ചിന്ത, രിസാല, എന്നീ വാരികകളും .യുറീക്ക, തത്തമ്മ,ശാസ്ത്ര കേരളം, യുവധാര എന്നീ മാസികകളും കൂടാതെ ഗ്രന്ഥശാലയിൽ 1500 പുസ്തകങ്ങളും നിലവിലുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)