Flash News

Nattu Media

ലൈഫ് ഭവന പദ്ധതി; കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 15 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു

കാരശ്ശേരി: ലൈഫ് ഭവന പദ്ധതി പ്രകാരം പണികഴിപ്പിച്ച കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ 15 വീടുകളുടെ താക്കോൽ ദാനം വിവിധ വാർഡ്‌ മെമ്പർമാരുടെ സാന്നിധ്യത്തിൽ നടത്തി.


ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കാരമൂലയിൽ മാങ്കുന്നുമ്മൽ മുഹമ്മദലി- സുലൈഖ ദമ്പതികൾക്ക് താക്കോൽ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത നിർവഹിച്ചു.വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശാന്ത ദേവി മൂത്തേടത്ത്,സത്യൻ മുണ്ടയിൽ വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, വി. ഇ. ഒ മാരായ അമൽ സാമുവൽ, റുബീന, മുജീബ് പി. കെ,ഷിനാസ് കല്ലിൽ, ഹബീബ് ചേപ്പാലി, സി. കെ.അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)