നീർ നായ ഭീഷണി കാരണം ചാലിയാറിൽ വെക്കേഷൻ കാലങ്ങളിൽ നടക്കാറുള്ള നീന്തൽ പരിശീലനങ്ങൾ ഈ വർഷം കാര്യമായിട്ടെവിടെയും നടന്നിട്ടില്ല .
പല സ്ഥലങ്ങളിലും വെള്ളത്തിലറങ്ങിയവർ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ വിദ്യാർത്ഥികളും പരിശീലകരും പുഴയിലിറ ങ്ങാൻ ഭയപ്പെടുന്നു .
ശാന്തപുരം സ്വിമ്മിങ് അക്കാദമിയുമായി ബന്ധപ്പെട്ട ധാരാളം പരിശീലകർ ചാലിയാർ തീരങ്ങളിലുണ്ടെങ്കിൽ നീന്തൽ പഠിക്കാനാഗ്രഹമറിയിക്കുന്ന വർക്ക് മുമ്പിൽ നിസ്സഹായ കരാവുകയാണവർ .
ചാലിയാർ തീര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണാധികാരികൾ ഈ വിഷയം ഗൗരവപൂർവ്വം പരിഗണിക്കണമെന്നും സാ ശ്വത പരിഹാരത്തിന്ന് വഴികൾ തേടണമെന്നും അപേക്ഷിക്കുന്നു
Tags:
VAZHAKKAD
