കട്ടാങ്ങൽ: കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേടിയ വമ്പിച്ച വിജയത്തിൽ സന്തോഷം പങ്കു വെച്ച് ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കെട്ടാങ്ങൽ അങ്ങാടിയിൽ ആഹ്ലാദ പ്രകടനം നടത്തി. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.കെ.സുധാകരൻ, കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട്, ടി.കെ.വേലായുധൻ, എൻ.പി. ഹമീദ് മാസ്റ്റർ, ഷരീഫ് മലയമ്മ, ഫഹദ് പാഴൂർ, ടി.ടി. മൊയ്തീൻ കോയ , ഉമ്മർ വെള്ളലശ്ശേരി, റസാഖ് പുള്ളനൂർ, ഫാസിൽ മുടപ്പനക്കൽ , റഫീഖ് കൂളിമാട്, ബഷീർ പുള്ളാവൂർ, സഫറുള്ള കൂളിമാട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സന്തോഷം പങ്കു വെച്ചു.
Tags:
CHATHAMANGALAM
