കാൽ നൂറ്റാണ്ടിനപ്പുറത്തെ പൊതുപ്രവർത്തനത്തിനിടയിൽ, കാലചെറുപ്പം മുതൽ മനസ്സിലാഗ്രഹിച്ച ഗ്രന്ഥശാലയെന്ന സ്വപ്ന സാക്ഷാത്കാരം പൂർത്തീകരിച്ചിരിക്കുകയാണ്.
കൊടിയത്തൂർ ജി എം യു പി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂൾ ലൈബ്രറിയിൽ നിന്നും എനിക്ക് കിട്ടിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിൽ നിന്ന് വായന തുടരുമ്പോൾ പലപ്പോഴും ആലോചിച്ചതാണ് എൻെറ ഗ്രാമത്തിലൊരു ലൈബ്രറിയെന്ന സ്വപ്നം . സുമനസ്കരായ ഗ്രാമവാസികളെ സമീപിച്ചപ്പോൾ നിർലോഭമായ പിന്തുണയും ലഭിച്ചപ്പോൾ എനിക്കും സഹപ്രവർത്തകർത്തകരായ ഗ്രന്ഥശാല പ്രസിഡന്റ് കെസി മുഹമ്മദ് നജീബ്, ലൈബ്രേറിയൻ പി പി സുനിലിനുമത് പ്രചോദനമായി.
2001 ൽ ഒരു പുതുവർഷ പുലരിയിൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാട്ടുമാവിൻ ചുവട്ടിൽ ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച യുവധാരയിന്ന് ഗ്രാമത്തിന്റെ കൊടിമരം പോലെ ഉയർന്നു നിൽക്കുകയാണ്. സഹകരിച്ചവർക്കെല്ലാം നന്ദി,തുടർന്നും സഹകരണ പ്രതീക്ഷയോടെ ജൈത്രയാത്ര തുടരുകയാണ് ഞങ്ങൾ .
അക്ഷരം അഗ്നിയാണ് ,
ഗ്രാമത്തിന്റെ കെടാവിളക്കാണ് യുവധാര .....
ഗ്രന്ഥശാലയിൽ അംഗങ്ങളാവുക .....
വായനയുടെ വാതായനം തുറന്ന് അക്ഷരങ്ങൾ കൊത്തിപ്പെറുക്കി പറന്നു പറന്നു നവയുഗ സൃഷ്ടിക്കായ് തയ്യാറെടുക്കുക നാം .
ഹിന്ദു ഇംഗ്ലീഷ് ദിനപത്രം, ദേശാഭിമാനി, മലയാള മനോരമ, മാതൃഭൂമി, സിറാജ്, ചന്ദിക,മാധ്യമം, സുപ്രഭാതം, കേരളകൗമുദി, എന്നീ നാട്ടിലിറങ്ങുന്ന
മുഴുവൻ ദിനപത്രങ്ങളൾക്കുപുറമെ മാതൃഭൂമി, ദേശാഭിമാനി,കലാകൗമുദി,ചിന്ത, രിസാല, എന്നീ വാരികകളും, യുറീക്ക, തത്തമ്മ,ശാസ്ത്ര കേരളം,യുവധാര എന്നീ മാസികകളും, കൂടാതെ ഗ്രന്ഥശാലയിൽ 1500 പുസ്തകങ്ങളും നിലവിലുണ്ട്.
Tags:
KODIYATHUR


