ചെറുവാടി : പുതിയ അദ്ധ്യയന വർഷം ഹയർ സെക്കൻഡറി പ്രവേശനത്തിന് മതിയായ സീറ്റുകൾ സർക്കാർ ഉറപ്പ് വരുത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം 'സമ്മറൈസ്' അവധിക്കാല മോറൽ സ്കൂൾ ആവശ്യപ്പെട്ടു. പ്രാഥമിക യോഗങ്ങളിൽ തന്നെ ഉചിതമായ ആലോചനകൾ ഉയരണമെന്നും സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പരമാവധി വിദ്യാർത്ഥികൾക്കുള്ള തുടർ പഠന സാഹചര്യം ഒരുക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും സംഗമം ആവശ്യമുയർത്തി. ബാച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്നും സംഗമം ചൂണ്ടിക്കാട്ടി.
ചെറുവാടി വിസ്ഡം സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പ് വിസ്ഡം സ്റ്റുഡൻസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സുഹൈൽ കല്ലായി ഉദ്ഘാടനം നിർവഹിച്ചു. മുക്കം പോലിസ് സ്റ്റേഷൻ ASI അർഷിദ് മുഖ്യാതിഥിയായി
അംജദ് മദനി ,നിസാർ സ്വലാഹി ,ദാനിഷ് എഗരൂർ,ഫലിജ് മാവൂർ,അനസ് എന്നിവർ പഠന ക്ലാസുകൾ നൽകി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സെക്രട്ടറി കബീർ വി.കെ,അബ്ദുൽ അസീസ്.പി,റിയാസ് കെ,റഷീദ് സിപിസി എന്നിവർ ആശംസകൾ അർപ്പിച്ചു. വിസ്‌ഡം സ്റ്റുഡൻസ് കൊടിയത്തൂർ മണ്ഡലം മണ്ഡലം ഭാരവാഹികളായ മുസ്‌ലിഹ് വി. കെ,അജുവദ്.ബി,സുഹദ്.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:
CHERUVADI
