കൊടിയത്തൂർ: മുന്നണി തീരുമാനത്തിൻ്റെ ഭാഗമായി രണ്ടര വർഷത്തെ സ്തുത്യർഹമായ സേവനവീഥിയിൽ നിന്നും പടിയിറങ്ങുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.വി.ഷംലൂലത്തിനെ സാംസ്കാരിക വേദി 'ശ്രദ്ധ' കൊടിയത്തൂർ ആദരിച്ചു.
രാഷ്ട്രീയക്കാരുടെ പ്രീതിപ്പെടുത്തലോ പ്രീണനമോ ആവശ്യമില്ലാത്ത സ്വതന്ത്രമായും നിഷ്പക്ഷവുമായും പ്രവർത്തിക്കുന്ന 'ശ്രദ്ധ' യുടെ ആദരവ് തീർത്തും അർഹയായ വ്യക്തിക്കാണ് നൽകിയിരിക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു
ചടങ്ങിൽ പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ ഹംന ഇല്ലക്കണ്ടിക്ക് പ്രസിഡൻ്റ് ഉപഹാരം നൽകി. ശ്രദ്ധ ചെയർമാൻ സി.ബീരാൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.എ.നാസർ, ഷംസുദ്ധീൻ ചെറുവാടി, എ.പി.അബുട്ടി, എം.എ.അബ്ദുൽ അസീസ് അമീൻ, സി.പി.സൈഫുദ്ദീൻ, പി.ടി.അബൂബക്കർ ,റഷിദ് കുയ്യിൽ, അസീസ് മാസ്റ്റർ ഇല്ലക്കണ്ടി എന്നിവർ ആശംസകളർപ്പിച്ചു.
യോഗത്തിൽ വെച്ച് ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോവുന്ന കാരാട്ട് ഹുസൈൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. സെക്രട്ടറി മുനവ്വിർ മാസ്റ്റർ സ്വാഗതവും അബ്ദുസ്സലാം .പി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR

