Flash News

Nattu Media

'നൂറുടുന്ന ആലിട്ട്യാക്കയെ തൊഴിലാളി ദിനത്തിൽ എസ്.ടി യു ആദരിച്ചു


ചെറുവാടി:
ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ബാല്യം തൊട്ട് തൊഴിൽ മേഖലയിൽ വൈവിധ്യങ്ങളായ വേഷപ്പകർച്ച നടത്തി വാർദ്ധഖ്യത്തിലും വിശ്രമിക്കാത്ത തറമ്മൽ ആലിക്കുട്ടി സാഹിബിനെ ലോക തൊഴിലാളി ദിനത്തിൽ കൊടിയത്തൂർ പഞ്ചായത്ത് എസ് ടി യു വീട്ടിലെത്തി ആദരിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് പൊന്നട അണിയിച്ചു. പഞ്ചായത്ത് എസ് ടി യു പ്രസിഡണ്ട് മൊയ്‌ദീൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എൻ കെ അഷ്‌റഫ് ഉപഹാരം നൽകി. 


വർഷങ്ങളോളം കക്ക നീറ്റി കുമ്മായം ഉണ്ടാക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്നു ആലിക്കുട്ടി സാഹിബ്. നൂറും കുമ്മായവും ആധുനിക രീതിയിൽ സംസ്കരിച്ചു വന്നു തുടങ്ങിയതോടെ പുതിയ മേഖലയിലേക്ക് തിരിഞ്ഞങ്കിലും ഇന്നും നാട്ടുകാർക്ക് അദ്ദേഹം 'നൂറുടുന്ന ആലിട്ട്യാക്ക' തന്നെയാണ് . തറമ്മൽ വീട്ടിൽ നടന്ന ചടങ്ങിൽ മണ്ഡലം എസ് ടി യു ജനറൽ സെക്രടറി ശരീഫ് അമ്പലക്കണ്ടി,പഞ്ചായത്ത് ജനറൽ സെക്രട്ടറി ശരീഫ് അക്കരപ്പറമ്പിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് സലാം ചാലിൽ,എസ് എ നാസർ , കുഞ്ഞോയി പാറക്കൽ , നയീം തറമ്മൽ, എസ് മൻസൂർ, ശരീഫ് വാലുമ്മൽ , ഗഫൂർ പാറക്കൽ എന്നിവർ സംബന്ധിച്ചു .






Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)