എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ ചാലിയപ്രം വാർഡിലൂടെ കടന്നു പോകുന്ന പുള്ളിശ്ശീരി - ആണാട്ട് റോഡിന് കേരള സംസ്ഥാന - തുറമുഖ - വികസന വകുപ്പിന് കീഴിൽ തീരദേശ വികസന ഫണ്ടായി ലഭിച്ച 71 ലക്ഷം രൂപയുടെ പ്രവർത്തി നടക്കാത്തത് മെമ്പറുടെയും, കോൺട്രാക്ടറെയും ഒത്തുകളിയാണെന്ന വ്യാജ ആരോപണമുന്നയിച്ച് സർക്കാറിന്റെയും, ഉദ്യോഗസ്ഥരുടെയും കഴിവില്ലായ്മയും പിടിപ്പുകേടും മറച്ചുവെക്കാനുമാണ് സി.പിഎം സമരമെന്നും UDF ആരോപിച്ചു.
തീരദേശ വകുപ്പിലെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിൽ പദ്ധതിക്ക് അനുമതിയും, ടെൻഡർ നടപടിയും, കഴിഞ്ഞ് കോൺട്രാക്ടർ എഗ്രിമെൻറ് വെച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ റോഡ് പ്രവർത്തി നടത്തേണ്ടത് കോൺട്രാക്ടറും , പ്രവർത്തി നടത്തുവാൻ നിർദ്ദേശം നൽകേണ്ടതും ഇതുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളുമാണ്. അതിനുപകരം മെമ്പറുടെ മേൽ കുറ്റം ചാർത്തി സർക്കാറിന്റെയും - ഉദ്യോഗസ്ഥരുടെയും കഴിവില്ലായ്മയും പിടിപ്പുകേടും മറച്ചുവെക്കാനുമാണ് സി.പി.എം സമരമെന്നും UDF ആരോപിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും, മെമ്പറുടെ അനുമതിയും ഇല്ലാതെ റോഡ് പ്രവൃത്തി നടന്നു കൊണ്ടിരിക്കേ എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്തതും, വാട്ടർ അതോറിറ്റി NOC വൈകിപ്പിച്ചതും, CPM ൻ്റെയും പാർട്ടി പ്രവർത്തകരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രവൃത്തി നടക്കാത്തതിൻ്റെ പേരിൽ പ്രവൃത്തിക്ക് തുരങ്കം വെച്ചതുമടക്കമുള്ള യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്തി, പൊതുജനമധ്യത്തിൽ സി.പി. എം ൻ്റെ കപട മുഖം തുറന്നു കാണിച്ചുകൊണ്ട്
ചാലിയപ്രം വാർഡ് UDF കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 28ന് ഞായറാഴ്ച വാർഡ് തലത്തിൽ പ്രചരണ വാഹന ജാഥയും, വിശദീകരണ പൊതുയോഗവും സംഘടിപ്പിക്കുമെന്നും UDF പഞ്ചായത്ത് കമ്മറ്റി അറിയിച്ചു
യോഗത്തിൽ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ അധ്യക്ഷതവഹിച്ചു, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി.സക്കറിയ, UDF ലൈസൺ കമ്മിറ്റി അംഗങ്ങളായ , പി.എ ഹമീദ് മാസ്റ്റർ, പി. കെ മുരളീധരൻ, മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, സി.എം. എ റഹ്മാൻ, അഡ്വ: എം. കെ. സി നൗഷാദ്, ഒ. വിശ്വനാഥൻ, കെ. അലി, ചെറുപാറ മുഹമ്മദ്, പി. കെ റഫീഖ് അഫ്സൽ, എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD

