Flash News

Nattu Media

കിഴുപറമ്പ് GVHSS ൽ വിജയാഘോഷവും മധുരവിതരണവും നടത്തി


കിഴുപറമ്പ് : SSLC പരീക്ഷയിൽ 199 കുട്ടികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയവും 44 ഫുൾ A Plus ഉം ഉൾപ്പെടെ മികച്ച വിജയം കരസ്ഥമാക്കിയ മിന്നും താരങ്ങളെ ഉൾപ്പെടുത്തി കീഴുപറമ്പ് GVHSS ൽ വിജയാഘോഷവും മധുരവിതരണവും നടത്തി.
പഞ്ചായത്തിൽ തന്നെ  ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ A Plus (22 ശതമാനം)
നേടിയ വിദ്യാലയമാണ് GVHSS കിഴുപറമ്പ്.
വിജയാരവം PTA പ്രസിഡണ്ട് എം.എം.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.PTA വൈസ് പ്രസിഡണ്ട് AV സുധീർ, ഹെഡ്മാസ്റ്റർ പി.മുസ്തഫ, സൈദ് പുന്നാടൻ , സലീം.എം.കെ.,  ഇ.സാദിഖലി, പി പ്രിയ , കെ.സജിത, വി .ഷഹീദ് തുടങ്ങിയവർ പ്രസംഗിച്ചു.
SMC ചെയർമാൻ എം.ഇ. ഫസൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ.പ്രകാശൻ സ്വാഗതവും പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)