Flash News

Nattu Media

വായനാ ദിനം,ക്ലാസ് റൂമിൽ നിന്നും പുറത്താകുന്ന ചരിത്ര വായന : ചർച്ചാസമ്മേളനം നാളെ 4 PM


കോഴിക്കോട് : വിയനാദിനത്തോടനുബന്ധിച്ച് എസ് വൈ  എസ് കോഴിക്കോട് ജില്ലാ കമ്മറ്റി നാളെ കാലിക്കറ്റ് ടവറിൽ ചർച്ച സമ്മേളനം സംഘടിപ്പിക്കുന്നു. ചരിത്രത്തെ വികലമാക്കുകയും അക്കാദമിക് പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്ട്ര ശില്പികൾ വരെ പുറന്തള്ളപ്പെടുന്ന സാഹചര്യത്തിൽ 'നെഹ്റു,ആസാദ്, അംബേദ്കർ ക്ലാസ് റൂമിൽ നിന്നും പുറത്താകുന്ന രാഷ്ടീയ വായനകൾ'എന്ന ശീർഷകത്തിലാണ് ചർച്ചാ സമ്മേളനം നടക്കുന്നത്. വൈകിട്ട് നാലിന് ജില്ലാ പ്രസിഡണ്ട് ജലീൽ സഖാഫിയുടെ അധ്യക്ഷതയിൽ 
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.എം.കെ രാഘവൻ എം.പി മുഖ്യാ തിഥിയായിരിക്കും. പ്രഭാഷകനും, സാംസ്കാരിക പ്രവർത്തകനുമായ  കെ.ഇ.എൻ,ജില്ലാ സെക്രട്ടറി മുനീർ സഖാഫി, 
അഫ്സൽ കൊളാരി,
ഐ.പി എഫ് കോഴിക്കോട് റീജ്യണൽ ചെയർമാൻ ഡോ : അബ്ദുല്ല കുട്ടി, സംസ്ഥാന കമ്മറ്റിയംഗം പി.വി. അഹ്മദ് കബീർ തുടങ്ങിയവർ സംസാരിക്കും.സി.കെ റാഷിദ് ബുഖാരി,ഡോ : അബൂബക്കർ നിസാമി,
അലവി സഖാഫി, ഇബ്രാഹീം സഖാഫി താത്തൂർ,സാദിഖ് സഖാഫി പൂനൂർ, സാബിത് അബ്ദുല്ല സഖാഫി,ബഷീർ മാസ്റ്റർ,
മജീദ് മാസ്റർ കൊടിയത്തൂർ തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)