Flash News

Nattu Media

എ.എ റഹീം എന്ന് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കപെട്ടത് ചെറുവാടി സ്വദേശിയുടെ ഫോട്ടോ

എ റഹീം എംപിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസിൽ ബിജെപി  നേതാവ് അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മോൺസൺ മാവുങ്കലിന്റെ വീട്ടിലെ കസേരയിൽ റഹീം ഇരിക്കുന്നതായുള്ള ഫോട്ടോയാണ് വ്യാജമായി പ്രചരിപ്പിച്ചത്.


"നിഷാദ് തൃശൂർ" എന്ന കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലാണ് ആദ്യം വ്യാജ ഫോട്ടോ വന്നത്. പിന്നീട്‌ കോൺഗ്രസ് - ബിജെപി പ്രവർത്തകർ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് റഹീം തൃശുർ സിറ്റി പൊലീസിന് പരാതി നൽകുകയും അന്വേഷണത്തിൽ പൊലീസ് ആറന്മുളയിലെത്തി അനീഷിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.


അതേസമയം എ എ റഹീം എന്ന് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു കൊണ്ട് ഇരിക്കുന്നത് ചെറുവാടി സ്വദേശി ഷരീഫ് അക്കരപറമ്പിലിന്റെ ഫോട്ടോയാണ്. മറ്റൊരു ചെറുവാടി സ്വദേശിയിൽ നിന്ന് ബിസിനസ്‌ സംബന്ധമായ ആവശ്യത്തിൻ എന്ന് പറഞ്ഞു കൊണ്ട് പണം വാങ്ങി മുങ്ങിയ മോൺസനെ തേടി അദ്ദേഹത്തിന്റെ വീടിൽ പോയപ്പോൾ എടുത്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. തന്റെ ഫേസ്ബുക് പേജിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ആരോ എടുത്ത് മറ്റു ഗ്രൂപുകളിൽ പ്രചരിപ്പിച്ചതാണെന്ന് കൊടിയത്തൂർ പഞ്ചായത്ത്‌ എസ് ടി യു ജനറൽ സെക്രട്ടറി ഷരീഫ് അക്കരപ്പറമ്പിൽ ചെറുവാടി ലൈവിനോട് പറഞ്ഞു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)