കൊടിയത്തൂർ : മഴക്കാലം ശക്തി പ്രാപിച്ചു കൊണ്ടിരിക്കെ വ്യാപിക്കാനിടയുള്ള രോഗങ്ങളെ സംബന്ധിച്ച് ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിന് ക്യാമ്പയിൻ ആരംഭിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.
ക്യാമ്പയിൻ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.എസ് സുജപ്രഭ, നിസാം കാരശ്ശേരി, സി.മഹ്ജൂർ, എം.ഷമീൽ, സംസാരിച്ചു
ക്യാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിലും തുടർന്ന് വിദ്യാർത്ഥികളുടെ പ്രദേശങ്ങളിലെ വീടുകളിലും ലഘുലേഘ വിതരണം വേറിട്ട ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും
Tags:
KODIYATHUR
