കൊടിയത്തൂർ PTMHSS 2009- 11 ബാച്ച് 8 ഐ ക്ലാസ്സ്‌ന്റെ റീ യൂണിയൻ "ബന്ധങ്ങൾ" കിഴുപറമ്പ് ക്ലബ് റിവേകയിൽ വെച്ച് നടന്നു. 13 വർഷങ്ങൾക്ക് ശേഷമുള്ള പ്രിയ സഹപാഠികളുടെ ഒത്തുകൂടലിനാണ് വേദി സാക്ഷിയാത്.
പരിപാടിയുടെ ഉദ്ഘാടനം PTMHSS അറബിക് അദ്ധ്യാപകൻ ജബ്ബാർ മാഷ് നിർവഹിച്ചു. ഇത്തരത്തിലുള്ള പരിപാടിയിൽ മറ്റുള്ളവർക്ക് താങ്ങാവാൻ നമുക്ക് സാധിക്കണം എന്ന് അദ്ദേഹംപറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ സാധിചില്ല എങ്കിലും വാക്കുകൊണ്ടും, മനസ്സുകൊണ്ടും കൂടെ നിന്ന പ്രവാസികളായ കൂട്ടുകാർ , പ്രോഗ്രാമിൻ വന്നവർ തമ്മിലുള്ള നല്ല ബന്ധങ്ങളുടെ ഒത്തു കൂടലായാണ് പരിപാടിക്ക് "ബന്ധങ്ങൾ" എന്ന പേര് തിരഞ്ഞെടുത്തതെന്ന് പരിപാടിയുടെ ഭാരവാഹികൾ പറഞ്ഞു.
ശരീഫ്,ഫാസിൽ, ഇക്ബാൽ, റസീന, മുഹീസ, അമീഹ, ഷഹാന ടി, മുർഷാദ്,റസൽ, നശിത്, മുനാഫ, നസീബ,റാസി, മുനീർ കെ, ഫരീദ, റസ്ന തുടങ്ങിയവർ സംസാരിച്ചു.