മാവൂർ : പോക്സോ കേസിൽ അകപ്പെട്ട് ജയിലിലായിരുന്ന മാവൂർ പഞ്ചായത്ത് 15-ആം വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ റിമാന്റ് കാലാവധി കഴിഞ്ഞ ഉടനെ സമാനമായ മറ്റൊരു പീഡന കേസിലും പ്രതിയായിരിക്കുന്നു.ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ തുടർക്കഥയാകുന്ന മെമ്പർ തത്സ്ഥാനം രാജിവെക്കുക, പോക്സോ കേസ് പ്രതിയായ മെമ്പർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് SDPI മാവൂർ കല്പള്ളി ബ്രാഞ്ച് കമ്മിറ്റി കല്പള്ളി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.SDPI കൽപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് അഷ്റഫ് K, സെക്ര : സിദ്ധീഖ് കെ ,ശരീഫ് യു കെ നേതൃത്വം നൽകി.
Tags:
MAVOOR
