കൊടിയത്തൂർ : എം ബി ബി എസ് ഫസ്റ്റ് ക്ലാസുകാരി അനാമികയെ യുവധാര വായനശാല & ഗ്രന്ഥശാല കാരക്കുറ്റിയുടെ ഭാരവാഹികൾ വീട്ടിൽ ചെന്ന് കേക്ക് മുറിച്ച് മധുരം നൽകുകയും ഉപഹാരം സമർപ്പിച്ച് അനുമോദിക്കുകയും ചെയ്തു.
കൊടിയത്തൂരിലെ ആദ്യ ദളിത് വിഭാഗത്തിലെ ഡോക്ടറാണ് അനാമിക. പൊതു വിദ്യാഭ്യാസത്തോടൊപ്പം സഞ്ചരിച്ച് തീർത്തും സർക്കാർ സ്കൂളിൽ മാത്രം പഠിച്ചു എല്ലാ ക്ലാസിലും ഒന്നാം സ്ഥാനക്കാരിയായിരുന്നു.
ഗ്രന്ഥശാല പ്രസിഡണ്ട് കെ.സി മുഹമ്മദ് നജീബ് ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി ഗിരീഷ് കാരക്കുറ്റി,ലൈബ്രേറിയൻ സുനിൽ പി പി , എം.കെ. സലാം , കെ.കെ.സി ബഷീർ, അഖിൽദാസ് സി.കെ. എന്നിവർ സന്നിഹിതരായി.
Tags:
KODIYATHUR
