Flash News

Nattu Media

പെരുന്നാൾ ദിനത്തിൽ ഡോ: ബിന്ദുവിന് യൂത്ത് ലീഗ് ഈദ് ഗിഫ്റ്റ്


കൊടിയത്തൂർ :സൗഹൃദങ്ങളുടെ പാലം പണിയാം സാമൂഹ്യ ബന്ധങ്ങൾ ചേർത്തു പിടിക്കാം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി  ബലിപെരുന്നാൾ ദിനത്തിൽ നടത്തുന്ന ഈദ് ഗിഫ്റ്റ് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി, കൊടിയത്തൂർ ഹെൽത്ത് സെന്ററുകളിലായി ദീർഘ കാലം സേവനം ചെയ്ത ഡോക്ടർ ബിന്ദുവിന് കൈമാറി ഗ്രാമ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. 
കോവിഡ് കാലത്ത് ഉൾപ്പെടെ ആരോഗ്യ മേഖലയിലും പാലിയേറ്റീവ് രംഗത്തും  മികച്ച സേവനമാണ്  ഡോക്ടർ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയത്.  ജനറൽ സെക്രട്ടറി കെ.വി. നിയാസ്, മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ. റാഫി , ഷാജി എരഞ്ഞിമാവ്, അയ്യൂബ് സി.പി , ഷമീർ വെസ്റ്റ് കൊടിയത്തൂർ, ജസീം മണക്കാടിയിൽ, അബ്ദുല സബീൽ , അജ്മൽ പുതുക്കുടി ,ആബിദ്, ആദിൽ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)