Flash News

Nattu Media

തെങ്ങിൽ കുടുങ്ങിയ തെങ്ങ് കയറ്റ തൊഴിലാളിയെ രക്ഷപെടുത്തിയവരെ സീതി ഹാജി സൗധം ചെറുവാടി ആദരിച്ചു.


ചെറുവാടി:
കഴിഞ്ഞ ദിവസം ചെറുവാടി പുത്തലത്ത് തെങ്ങിൽ കയറി തേങ്ങ തലയിൽ വീണ് തലകീഴായി കുടുങ്ങി കിടന്ന തെങ്ങ് കയറ്റ തൊഴിലാളി ബീരാൻ കുട്ടിയെ രക്ഷപെടുത്തിയ സഹ തൊഴിലാളി വിനോദ് കുറ്റിക്കാട്ടു കുന്നിനേയും, ഫൈസലിനേയും ചെറുവാടി സീതി ഹാജി സൗധം ആദരിച്ചു. തല കീഴായി കുടുങ്ങിയ ഉടൻ രണ്ട് പേരും തെങ്ങിൽ കയറുകയും കയറിട്ട് കെട്ടി സംരക്ഷിച്ച് നിർത്തുകയും ചെയ്യുകയായിരുന്നു. ശേഷമാണ് ഫയർ ഫോഴ്സ് എത്തി  ബീരാൻകുട്ടിയെ താഴെ ഇറക്കിയത്.


ചടങ്ങ് സീതി ഹാജി സൗധം ചെയർമാൻ കെവി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലീം ലീഗ് ട്രഷറർ അബ്ദുസ്സലാം കോട്ടൺ സ്പോട്ട് അധ്യക്ഷനായി, ബ്ലോക്ക് മെബർ സുഹ്റ വെള്ളങ്ങോട്ട് രക്ഷകരായവർക്ക് മൊമന്റോയും ഗിഫ്റ്റും നൽകി ആദരിച്ചു. കെവി അബ്ദുസ്സലാം മാസ്റ്റർ, അബ്ദുറഹ്മാൻ കണിച്ചാടി, റിസാൽ പുത്തലത്ത്, സംസാരിച്ചു ആലി കുട്ടി തറമ്മൽ, മൂസ കുട്ടി വേക്കാട്ട്, മുഹമ്മദ് കുട്ടി കുറുവാടങ്ങൽ, സംബന്ധിച്ചു. തന്നെ രക്ഷപെടുത്തിയവർക്കുള്ള കടപ്പാട് ഏറെ വിതുമ്പലോടെ ചടങ്ങിൽ ബീരാൻ കുട്ടി  രേഖപെടുത്തി. നിയാസ് ചെറുവാടി സ്വാഗതവും അസീസ് പുത്തലത്ത് നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)