Flash News

Nattu Media

മുസ്ലിം ലീഗ് പൊറ്റമ്മൽ കമ്മറ്റി ഉന്നത വിജയികളെ ആദരിച്ചു

ചെറുവാടി പൊറ്റമ്മലിൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  വാർഡിൽ നിന്ന് എസ്.എസ്.എൽ.സി ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികൾക്കുള്ള ആദരവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.


ചടങ്ങ് കൊടിയത്തൂർ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ കെ വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്  വിദ്യാർത്ഥികൾക്ക് മുമന്റോ നൽകി ആദരിച്ചു. കോടഞ്ചേരി ഗവൺമെൻറ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ഒ സി അബ്ദുൽ കരീം വിദ്യാർത്ഥികൾക്ക് ഗൈഡൻസ് ക്ലാസ് നൽകി.


വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഡോ. റിയാസുദ്ദീൻ നെച്ചിക്കാട്ട്, സാജിദ് പുതിയോട്ടിൽ, കുറുവാടങ്ങൽ മുഹമ്മദ്,പോക്കുട്ടി കുഴിക്കണ്ടത്തിൽ, ഷുഹൈബ് കോട്ടുപ്പുറത്ത്, നവാസ് കെ വി, സി കെ മുഹമ്മദ് മാസ്റ്റർ,ജാഫർ പൂവഞ്ചേരി, നിയാസ് കെ വി, അയ്യൂബ് ചേലപ്പുറത്ത്,ടി നിഷാദ്, ഫൈസൽ ഉമ്മിണിയിൽ,സഫുവാൻ ചേലപ്പുറത്ത് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)