മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ഓമശ്ശേരി മുതല്‍ എരഞ്ഞിമാവ് വരെയുള്ള സ്ഥലങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന 'തണലോരം' പദ്ധതിക്ക് ഗോതമ്പറോഡില്‍ ഗംഭീര തുടക്കം. പരിസ്ഥിതി ദിനത്തില്‍ നടന്ന വൃക്ഷവത്കരണപരിപാടിക്ക് പിന്തുണയുമായി ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും കുരുന്നു വിദ്യാര്‍ഥികളും പങ്കെടുത്തു. ചടങ്ങില്‍ ഹെവന്‍സ് പ്രി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ ലിന്റോ ജോസഫ് ഫലവൃക്ഷത്തൈ സമ്മാനിച്ചു. സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, പരിസ്ഥി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ എം.എല്‍.എ ലിന്റോ ജോസഫ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, കോമളം തോണിച്ചാല്‍, സിജി കുറ്റിക്കൊമ്പില്‍, എ.ഇ.ഒ ഓംകാര നാഥന്‍, പി. അജയന്‍, നരസിംഹം എന്നിവര്‍ സംബന്ധിച്ചു. എരഞ്ഞിമാവ് മുതല്‍ ഓമശ്ശേരിവരെയുള്ള കൊയിലാണ്ടി-എടവണ്ണ പാതയോരങ്ങളില്‍ 23 വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് ക്ലബ്ബ് അംഗങ്ങള്‍ ഉള്‍പ്പടെ മുന്നൂറോളംപേര്‍ ചേര്‍ന്ന് 1500 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്.
Tags:
NELLIKKAPARAMBA
