വാഴക്കാട് :എ ഐ ക്യാമറ അഴിമതിയിൽ അടിമുടി മുങ്ങി കുളിച്ചിരിക്കുന്ന പിണറായിയുടെയും, വകുപ്പ് മന്ത്രിയുടെയും അഴിമതി മുഖം കേരള ജനതക്ക് മുമ്പിൽ തുറന്ന് കാണിച്ചു കൊണ്ടും എ ഐ ക്യാമറയിലെ അഴിമതി ജന സമക്ഷം വിവരിച്ചു കൊണ്ടും കേരളത്തിൽ 726 കേന്ദ്രങ്ങളിൽ
എ ഐ ക്യാമറക്ക് മുൻമ്പിൽ കെ.പി.സി.സി ആഹ്വാനം ചെയ്ത സായാഹ്ന പ്രതിഷേധ ധർണയുടെ ഭാഗമായി വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ എടവണ്ണപ്പാറ വാഴക്കാട് റോഡിൽ പെട്രോൾ പമ്പിന് സമീപത്ത് സ്ഥാപിച്ച എ ഐ ക്യാമറക്ക് മുൻപിൽ റീത്ത് വെച്ചും, പ്രതിഷേധ ബാനർ കെട്ടിയും, സായാഹ്ന ധർണ്ണ നടത്തി പ്രതിഷേധിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ ധർണ്ണ ഉൽഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
DCC മുൻ ജനറൽ സെക്രട്ടറി കെ.എം. എ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം സ്വാഗതവും, യു.കെ അസൈൻ നന്ദിയും പറഞ്ഞു.
മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റുമാരായ സി. കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ മുരളീധരൻ, DCC മെമ്പർ എം. മാധവൻ, യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി ഷാനൂജ് വാഴക്കാട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.എം. എ റഹ്മാൻ ,ഒ. വിശ്വനാഥൻ, ചെറുപാറ മുഹമ്മദ്, മഹിള കോൺഗ്രസ് പ്രസിഡൻറ് ആലുങ്ങൽ ആമിന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.എ.കരീം, സി കെ കമ്മു, പി. രവീന്ദ്രനാഥ്, ഹമീദ് ഊർക്കടവ്, സുൽഫി മപ്രം , ശ്രീദാസ് വെട്ടത്തൂർ, പി.കെ. ആലിക്കോയ, സി. സുനിൽകുമാർ, സന്തോഷ് കുമാർ എടവണ്ണപ്പാറ, സതീശൻ എടവണ്ണപ്പാറ, ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പി. രവീന്ദ്രൻ മാസ്റ്റർ, പ്രവാസി കോൺഗ്രസ്സ് ജില്ല സെക്രട്ടറി സി.പി. അബൂബക്കർ , മണ്ഡലം എക്സിക്യുട്ടീവ് മെമ്പർ ഹംസത്തലി വാഴക്കാട്, പോഷക സംഘടന മണ്ഡലം അധ്യക്ഷൻ മാരായ ഉണ്ണി മാസ്റ്റർ, ബാബു എടക്കണ്ടി, വികാസ് എടവണ്ണപ്പാറ, നാരായണൻ എടവണ്ണപ്പാറ, ഹുസൈൻ കുട്ടി ചെറുവായൂർ , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, വാർഡ് - ബൂത്ത് പ്രസിഡണ്ടുമാർ, ഭാരവാഹികൾ, പോഷക സംഘടന മണ്ഡലം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
