Flash News

Nattu Media

നീറ്റ് പരീക്ഷ വിജയി നദീം ഫവാസിനെ കോൺഗ്രസ്സ് അനുമോദിച്ചു


വാഴക്കാട് : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വാഴക്കാട് തടായിൽ അബ്ദുൽ അലിയുടെ മകൻ നദീം പ്രവാസിനെ വാഴക്കാട് മണ്ഡലം കോൺഗ്രസ് വാർഡ് 16 ചീനി ബസാർ  കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹോപഹാരവും കൈമാറി.

 ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. എം. എ. റഹ്മാൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി. സക്കറിയ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഏനി മുഹമ്മദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി കെ അബ്ദുൽ റഷീദ്, ഷമിന സലീം, പള്ളിപ്പറമ്പൻ മുഹമ്മദ്, ബൂത്ത് കോൺഗ്രസ്  പ്രസിഡണ്ട്  ഉമ്മർ കാളൂർ, കരീം, സന്തോഷ്, സലീം ഉൽപം കടവ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)