Flash News

Nattu Media

ചെറുവാടി ഗവ. ഹൈസ്കൂളിൽ വായന പക്ഷാചരണം ആരംഭിച്ചു



ചെറുവാടി ഗവ.ഹൈസ്കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി.
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ MN കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. യു.പി അബ്ദുൽ നാസർ തുടർന്നു വരുന്ന  രണ്ടാഴ്ച്ചയിലെ വായന പരിപാടികൾ വിശദീകരിച്ചു.
ഉണ്ണികൃഷ്ണൻ K പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഉച്ചയ്ക്കു ശേഷം 2 മണിക്ക് സ്ക്കൂൾ ഹാളിൽ നടന്ന  ഉദ്ഘാടനച്ചടങ്ങിൽ  ഗ്രന്ഥകാരനും പ്രസാധകനും ശാസ്ത്ര പ്രചാരകനുമായ വിജീഷ് പരവരി മുഖ്യാതിഥിയും ഉദ്ഘാടകനുമായി. കുട്ടിവായന എന്ത് എങ്ങനെ എന്ന വിഷയത്തിൽ ചർച്ച നടന്നു. ഹെഡ്മിസ്ട്രസ്സ് M N നിഷ ടീച്ചർ ആധ്യക്ഷ്യം വഹിച്ചു. യു.പി. അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണൻ K , മുനീബ് മംഗലശ്ശേരി, ഷൈജു M  എന്നിവർ സംബന്ധിച്ചു. 

തുടർന്നുള്ള ദിവസങ്ങളിൽ പ്രശ്നോത്തരി, ലൈബ്രറി ശാക്തീകരണ പരിപാടികൾ, വായന മത്സരം,ആസ്വാദനക്കുറിപ്പ് മത്സരം, 
അമ്മവായന, വിവിധ രചന മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുമെന്ന് ഭാഷാ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ശ്രീ I.V ദാസിന്റെ ജൻമദിനമായ ജൂലൈ 7 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ പുതുതലമുറയിൽ പുതിയ വായന സംസ്കാരം സൃഷ്ടിക്കാനുള്ള സ്കൂളിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന്  ഹെഡ്മിസ്ട്രസ്  വ്യക്തമാക്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)