Flash News

Nattu Media

അന്യം പാടത്ത് കർഷകർക്ക് ആശ്വാസമായി തോട് പുനസ്ഥാപിച്ചു.

കൊടിയത്തൂർ അന്യം പാടത്ത് തോട് പുനസ്ഥാപിച്ചു. വയലുകളിൽ നെൽ കൃഷിയെ സഹായിക്കുന്ന തോടുകൾ ഇരുപത് വർഷത്തോളുമായി മണ്ണും ചളിയും മൂടി ജലത്തിന്റെ ഒഴുക്ക് തടസപ്പെട്ടതു കാരണം കൃഷിയെ ബാധിച്ചു കർഷകർ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു.

റോഡ് നിർമാണത്തിലേയും മറ്റും മലിന ജലം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതും തോടിന്റെ ഉപയോഗവും മറ്റും പാടശേഖര സമിതി കൊടിയത്തൂ ഗ്രാമ പഞ്ചായത്ത്‌ പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിനെ അറിയിക്കുകയും, തുടർന്ന് മെമ്പർ തോട് പുനഃസ്ഥാപിക്കാൻ ആവിശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തിന്റെ ഭാഗമായി മൂന്ന് അടി വീതിയിലും താഴ്ചയിലും അന്യം പാടത്ത് 550 മീറ്ററിലധികം തോട് നിർമിച്ച് കരഷകർക്ക് ശരിയായ രീതിയിൽ കൃഷി ചെയ്യാൻ സൗകര്യമൊരുക്കി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി.റിയാസ് ,വാർഡ് അംഗം ടി.കെ. അബൂബക്കർ പാടശേഖര പ്രവർത്തകരായ പി.എം ബഷീർ,കെ.പി.അബ്ദുറഹിമാൻ ,വി എ റഷീദ് മാസ്റ്റർ ,വി.മുഹമ്മദ് മാസ്റ്റർ ,ഇത്താലു വി , അബ്ദുറഹിമാൻ മാളിയത്തറ,കെ മുജീബ്.എന്നിവർ പുനസ്ഥാപിയ്ക്കുന്നതിൽ പങ്കാളികളായി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)