Flash News

Nattu Media

വ്യക്ഷതൈകളും, പഠനോപകരണങ്ങളും വിതരണം ചെയ്തു


കൊടിയത്തൂർ: കഴുത്തൂട്ടി പുറായ ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് സാമൂഹിക ,സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന തണൽ വെസ്റ്റ്കൊടിയത്തൂർ ഫല വ്യക്ഷതൈകളും, പഠനോപകരണങ്ങളും വിതരണം ചെയ്തു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടണ്ട് വി.ഷംലൂലത്ത് വിതരോണോൽഘാടനം നിർവ്വഹിച്ചു. 

തണൽ പ്രസിണ്ടണ്ട് അനീസ് കലങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഫസൽ ബാബു പന്നിക്കോട് മുഖ്യപ്രഭാഷണം നടത്തി.

 ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ, പിടിഎ പ്രസിണ്ടണ്ട് എ കെ റാഫി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിണ്ടണ്ട് ശരീഫ് അബലക്കണ്ടി, കെ. കരിം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി വി.വി നൗഷാദ് സ്വാഗതവും, ശംസുദ്ധീൻ കുന്നത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)