എരഞ്ഞിമാവ്: ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ സ്നേഹ നഗർ റെസിഡൻസ് അസോസിയേഷനും ഗ്ലോബൽ പ്രവാസി വെൽഫെയർ സഹകരണ സംഘവും കൈകോർത്ത് ആദരിച്ചു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മുക്കും ഫയർ സ്റ്റേഷൻ ഓഫീസർ എം എ അബ്ദുൽ ഗഫൂർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും തുടർപഠന സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് നിയാസ് ചോല ക്ലാസ് എടുത്തു. കുട്ടികൾക്കുള്ള മെമെന്റോ വിതരണം പ്രകാശ് ഇല്ലിക്കൽ നിർവഹിച്ചു. ചടങ്ങിൽ മുസ്തക്കീം കാരണത്ത് ജാഫർ ടി കെ സുരേന്ദ്രൻ അഞ്ഞങ്ങാട് നാസർ പി എ, ഷിജു ചീനി കണ്ടി, ആയിഷ ഹന്ന ടി കെ എന്നിവർ സംസാരിച്ചു. ഖാലിദ്, ഫസലുറഹ്മാൻ കെ കെ, റഹ്മത്തുള്ള, ശിവൻ ചീനിക്കണ്ടി, ഗഫൂർ വെക്കാട്ട്, നേതൃത്വം നൽകി.
Tags:
PANNICODE

