ചെറുവാടി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലത്തിന് കീഴിലുള്ള 'വിസ്ഡം സെന്റർ', വിസ്ഡം യൂത്ത് സംസ്ഥാന മുസ്തഫ മദനി മമ്പാട് ഉദ്ഘാടനം ചെയ്തു. വിസ്ഡം കൊടിയത്തൂർ മണ്ഡലം പെസിഡൻ്റ് ജമാൽ ചെറുവാടി അധ്യക്ഷത വഹിച്ചു.
സമൂഹത്തിനിടയിൽ നടമാടി കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സത്യത്തിന്റെ വെളിച്ചത്തിലേക്ക് വഴി കാണിക്കാൻ വേണ്ടിയാണ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പുതിയ സെൻ്റർ തുടങ്ങിയത്. വ്യവസ്ഥാപിതമായി ഖുർആൻ പഠിക്കാൻ 'ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ', വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്നതിന് വേണ്ടി കണ്ടിന്യൂയിങ് റിലീജ്യസ് എഡ്യൂക്കേഷൻ (CRE), ഖുർആൻ മനപ്പാഠമാക്കുന്നതിന് വേണ്ടിയുള്ള ഈവനിംഗ് ഹിഫ്ദ് മദ്രസ എന്നിവ സെൻ്ററിൽ നടക്കും.
വിവാഹപ്രായം എത്തിയ വിദ്യാർത്ഥി വിദ്യാർത്ഥികൾക്ക് ' പ്രീ മാറിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം', ലഹരിയിൽ നിന്നും മറ്റു അടിക്ഷരങ്ങളിൽ നിന്നും യുവാക്കളെ കൈ പിടിച്ചുയർത്താൻ "ഡി അഡിക്ഷൻ കൗൺസിലിംഗ് പ്രോഗ്രാം" എന്നിവയും സംഘടിപ്പിക്കും.
വിസ്ഡം ഇസ്ലാമിക് ഓർഗനസേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ബഷീർ. വി.ടി മുഖ്യാതിഥിയായി. ജാമിയ ഹിന്ദ് അൽ ഇസ്ലാമിയ ക്യാമ്പസിലെ അധ്യാപകൻ അഷറഫ് അൽ ഹികമി ഉദ്ബോധന ഭാഷണം നിർവഹിച്ചു.
മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം ജന: സെക്രട്ടറി കെ വി അബ്ദുറഹ്മാൻ,
കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം പ്രസിഡൻ്റ് അഷ്റഫ് കൊളക്കാടൻ, സിപിഎം ചെറുവാടി ബ്രാഞ്ച് കമ്മറ്റി മെമ്പർ
അബ്ബാസ് കളത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിസ്ഡം സെക്രട്ടറി കബീർ. വി.കെ, നജീബ് സലഫി, വിസ്ഡം യൂത്ത് ഭാരവാഹികളായ അസീൽ. സി വി, ഡോ മുബിൻ.എം, ഫത്തിൻ മുഹമ്മദ്.സി.പി വിസ്ഡം സ്റ്റുഡൻസ് ഭാരവാഹികളായ സുആദ് അബ്ദുൽ അസീസ്, ബർജീസ് ഫവാസ്, അജുവദ്. ബി തുടങ്ങിയവർ സംസാരിച്ചു
Tags:
CHERUVADI
