കൊടിയത്തൂർ : സമൂഹത്തിൽ വർഗ്ഗീയതയും വിഭാഗീതയും സൃഷ്ടിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന ബോധപൂർവമായ വിദ്വേഷ പ്രചാരണത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചുള്ളിക്കാപറമ്പിൽ നടന്ന കെ.എൻ എം കൊടിയത്തൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ അഭിപ്രായപ്പെട്ടു.
കെ എൻ എം ജില്ല ട്രഷറർ വി കെ ബാവ ഉത്ഘാടനം ചെയ്തു. എം അഹമ്മദ് കുട്ടി മദനി അദ്ധ്യക്ഷനായിരുന്നു. ജില്ല ജോ സെക്രട്ടറി അബ്ദുന്നാസർ കല്ലായി,ഐ എസ് എം ജില്ല ഭാരവാഹികളായ സൈത് മുഹമ്മദ് കുരുവട്ടൂർ , ജുനൈസ് നല്ലളം, എം എസ് എം ജില്ല സെക്രട്ടറി ഷമൽ പൊക്കുന്ന്, ഇ മോയിൻ മാസ്റ്റർ, പി.എ.റിസ് വാനുൽ മനാഫ്, സബീൽ പി.പി, എം.അബ്ദുറഹിമാൻ മദനി, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ, ഇ അബ്ദുൽ ഹമീദ് മാസ്റ്റർ സംസാരിച്ചു.
Tags:
KODIYATHUR
