ചെറുവാടി : ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ചെറുവാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.
യു.പി,
ഹൈസ്കൂൾ വിഭാഗങ്ങളായി 24 ടീമുകൾ പങ്കെടുത്ത പരിപാടിയിൽ വ്യത്യസ്തതയാർന്ന ഡിസൈനുകൾ കൈകളിൽ വരച്ച് ഓരോ ടീമും മത്സരം ശ്രദ്ധേയമാക്കി. അധ്യാപകരായ ആയിശ,ഷെറീന,ഷൈമ,മുഹ്സിന,ഖദീജ,റുബീന,ഫർസാന എന്നിവർ നേതൃത്വം നൽകി.
ഹൈസ്കൂൾ വിഭാഗത്തിൽ 9 A ക്ലാസ്സിൽ പഠിക്കുന്ന മുബഷിറ നയിച്ച ടീമും UP വിഭാഗത്തിൽ 7 C ക്ലാസ്സിലെ ഹംന നയിച്ച ടീമും ഒന്നാം സ്ഥാനം നേടി.
Tags:
CHERUVADI
