വാഴക്കാട് : 2023 നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വാഴക്കാട് എടശ്ശേരിക്കുന്ന് വളപ്പിൽ ഹുസൈൻ കുട്ടിയുടെ മകൾ ആബിദ.വി യെ ചീനിബസാർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഏനി മുഹമ്മദ് ഷാൾ അണിയിച്ചു വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹോപഹാരവും കൈമാറി.
ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. എം. എ റഹ്മാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ഷംസു മപ്രം ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഉമ്മർ കാളൂർ, വാർഡ് കോൺഗ്രസ് ട്രഷറർ സി. മുഹമ്മദ് കുട്ടി, OICC ഭാരവാഹി ഫൈസൽ കോഴിശ്ശേരി, പ്രവാസി കോൺഗ്രസ് പ്രതിനിധി സി. കെ. അബ്ദുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
