കൂളിമാട് : കൂളിമാട് പാലം ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുവാനും ആവേശത്തിൽ പങ്കാളിയാകാനും ഇരു ജില്ലകളിൽനിന്നും ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് ആശ്വാസം പകരുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂളിമാട് യൂണിറ്റ് ഒരുക്കിയ കെ ഫൈവ് സ്ട്രീറ്റ് സ്നേഹ സൽക്കാരം മാതൃകയായി. വിവിധ തരം പഴങ്ങൾ കൊണ്ട് ലൈവ് ആയി ഉണ്ടാക്കിയ ജ്യൂസുകളും മധുര പലഹാരങ്ങളും ഉച്ചക്ക് മൂന്ന് മണിമുതൽ വൈകിട്ട് വരെ സൗജന്യമായാണ് വിതരണം നടത്തിയത്. ചാലിയാർ - ഇരുവഞ്ഞി പുഴകൾക്കൊപ്പം സംസ്ഥാനത്തെ തിരക്കുപിടിച്ച അഞ്ചു പാതകളുടെ സംഗമസ്ഥാനമായി മാറിയതിന്റെ സന്തോഷങ്ങൾ പങ്കുവെക്കുന്നതിനു കൂടിയായിരുന്നു സ്നേഹ സൽക്കാരം സംഘടിപ്പിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെ വി വി എസ് യൂണിറ്റ് പ്രസിഡണ്ട് സി എച്ച് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
പിടിഎ റഹീം എംഎൽഎ, മുഖ്യാതിഥിയായി . വാർഡ് മെമ്പർ കെ റഫീഖ്,കെ എ കാദർ മാസ്റ്റർ, ടിവി ഷാഫി മാസ്റ്റർ, ടിവി ബഷീർ, ഇ മുജീബ് തുടങ്ങിയവർ സംസാരിച്ചു.
കെ വി വി എസ് കൂളിമാട് യൂണിറ്റ് ജനറൽ സെക്രട്ടറി കെ ടി എ നാസർ എറക്കോടൻ, ഹമീം പറയങ്ങാട്ട്, ഫഹദ് പാഴൂർ, ഫിറോസ് ഓർക്കിഡ്, നസീം സൈക്ക, അഷ്റഫ് കീഴു വാറ്റ്, സി എച്ച് സദക, ഗഫൂർ സി, ടിവി അബ്ദു, ടിവി ഷാഫി, ആലി എറക്കോട്ട്, വീരാൻകുട്ടി മാസ്റ്റർ, അഫ്സൽ അത്തൂളി, സി ടി മുഹമ്മദ്, അസീസ് പാഴൂർ, ഇ സി റിയാസ് തുടങ്ങിയവർ
നേതൃത്വം നൽകി.
Tags:
KOOLIMAD
