പന്നിക്കോട് :- ജൂൺ 1 ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് പന്നിക്കോട് ക്ഷീരോൽപാദന സഹകരണ സംഘത്തിന്റെ കീഴിൽ പതാക ഉയർത്തുകയും മുഴുവൻ ക്ഷീര കർഷകർക്ക് മിൽമയുടെ പേട നൽകിക്കൊണ്ട് പരിപാടി തുടക്കം കുറിച്ചു.പതാക ഉയർത്തൽ കർമ്മം ക്ഷീര സംഘം പ്രസിഡന്റ് ജാഫർ ടി കെ നിർവഹിച്ചു. ചടങ്ങിൽ ക്ഷീര സംഘം സെക്രട്ടറി വി സുനിത, ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉണ്ണി പെരവൻ,കൃഷ്ണൻ,രവീന്ദ്രൻ, ഖദീജ, കാളി, ചന്ദ്രമതി എന്നിവർ നേതൃത്വം നൽകി
Tags:
PANNICODE
