Flash News

Nattu Media

കൂളിമാട് എളമരം റോഡ് ഗതാഗത തിരക്ക് കുറയാൻ സാധ്യത


കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞതോടെ, കൂളിമാട്- എളമരം റോഡ്,യാത്രക്കാർ കയ്യൊഴിഞ്ഞേക്കും. ഒരു നൂറ്റാണ്ട് പഴക്കമുള്ളതും  വീതി ക്കുറവും, അതീവ അപകട സാധ്യതയുള്ള കയറ്റിറക്കവും വളവും തിരിവും നിറഞ്ഞതുമായ ഈ പാത നവീകരിക്കുന്നതിൽ അധികൃതരുടെ അലംഭാവവും എളമരം വയലിൽ റോഡ് നിവർത്താത്തതും കൂളിമാട് അത്തൂളിതാഴം - വെസ്റ്റ് പാഴൂർ ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാകാത്തതുമാണ് പ്രധാന കാരണം.

ചെറുവാടി, മണാശ്ശേരി, കള്ളൻ തോട് ഭാഗങ്ങളിൽ നിന്ന്  മാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് കൂളിമാട് പാലം കടന്ന് കയറ്റിറക്കമില്ലാത്ത മപ്രം -എളമരം പാലം വഴി മാവൂരിലെത്താൻ കുറഞ്ഞ സമയം മതി. മാവൂരിൽ നിന്ന് കൂളിമാട് ഭാഗത്തേക്ക് പോകേണ്ട  വാഹനങ്ങളും ഈ പാത ആശ്രയിച്ചേക്കും. കൂളിമാട് എളമരം പാതയിലെ ഗതാഗത തടസ്സത്തിന് അതുവഴി മോചനം ലഭിക്കും

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)