കോഴിക്കോട്ട് ബീച്ചില്‍ രണ്ട് കുട്ടികള്‍ കടലില്‍ അകപ്പെട്ടു. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദിന്‍ ഹസന്‍ (16) എന്നിവരാണ് കടലില്‍ പെട്ടത്. കുട്ടികളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടന്നുവരികയാണ്. ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവം. ലയണ്‍സ് പാര്‍ക്കിന് സമീപത്തായാണ് കുട്ടികള്‍ തിരയില്‍ പെട്ടത്. കടപ്പുറത്ത് ഫുട്‌ബോള്‍ കളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് കടലിലിറങ്ങിയത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്തി. നീന്തലറിയാത്തവരെയാണ് കാണാതായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
മത്സ്യബന്ധന തൊഴിലാളികളും പ്രദേശവാസികളുമാണ് ആദ്യം തിരച്ചിലിനിറങ്ങിയത്. പിന്നീട് അഗ്നിശമന സൈനികരും കടപ്പുറത്തെ ഗാര്‍ഡുകളും ചേര്‍ന്ന് രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.
Tags:
KOZHIKODE
