Flash News

Nattu Media

വായനാദിനത്തിൽ ഗ്രന്ഥശാല സന്ദർശിച്ചു


കൊടിയത്തൂർ:
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ഇന്ന് വായനാദിനവും ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായന വാരമായും ആചരിക്കുകയാണ് അതിൻെറ ഭാഗമായി കാരക്കുറ്റി ജി എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കാരക്കുറ്റി യുവധാര ഗ്രന്ഥശാല & വായനശാല സന്ദർശിച്ചു.

ഗ്രന്ഥശാല ഭാരവാഹികൾ മധുരം നൽകിയവരെ സ്വീകരിച്ചു.


ലൈബ്രേറിയൻ സുനിൽ പി പി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ജി.അബ്ദുറഷീദ്, അധ്യാപകന്മാരായ ഷംനാബി പി ,ബിനുലാൽ ജെ കെ ,സഫിയ എം വി,മിസ്‌ന എം,സിജു,ആരിഫ എന്നിവർക്ക് പുറമേ ഗ്രന്ഥശാല പ്രസിഡൻറ് കെ സി മുഹമ്മദ് നജീബ്, സെക്രട്ടറി ഗിരീഷ് കാരക്കുറ്റി എന്നിവരും സന്നിതരായി .സ്കൂളിലെ മുഴുവൻ അധ്യാപകരും ഗ്രന്ഥശാലയിൽ അംഗങ്ങളായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)