Flash News

Nattu Media

വായനാദിനത്തിന്റെ പ്രസക്തി

✍️ ഗിരീഷ് കാരക്കുറ്റി 


വായനക്കും ഒരു ദിനമോ ? അങ്ങനെ ചിന്തിക്കുന്നവരുണ്ടാവും. ഇന്ന് ആധുനികതയുടെ തേരിലേറി യാത്ര തുടരുമ്പോൾ വായിക്കാൻ ആർക്കാ സമയം എന്ന് പറയുന്നവരുണ്ടാവും. പക്ഷേ ഒന്നുണ്ട് അക്ഷരം അഗ്നിയാണ് അതിൻെറ ജ്വാലയിൽ നവലോകം പടുത്തുയർത്താം.

കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ വായനശാല ആരംഭിച്ചാണ് പി എൻ പണിക്കർ ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിക്കുന്നത്.

"വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക " എന്നദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ചു കുട്ടികളോട് ആഹ്വാനം ചെയ്തു .

കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ  ജൂൺ 19 ഇന്ന് വായന ദിനവും . ജൂൺ19 മുതൽ 25 വരെയുള്ള ഒരാഴ്ച വായന വാരമായും ആചരിക്കുകയാണ്.

കാലത്തിന്റെ രഥചക്രം പിന്നിട്ട പാതകളിൽ ഗതകാല സ്മരണകളുടെ ഏടുകൾ മറിച്ചു നോക്കുമ്പോൾ,  ഗ്രാമീണ വായനശാലകളും, ഗ്രന്ഥശാലകളും കാണാമായിരുന്നു.പ്രഭാതം മുതൽ പ്രദോശം വരെ വലിപ്പചെറുപ്പമില്ലാതെ വായനയിൽ മുഴുകിയ തലമുറയ്ക്കിന്നെന്തു പറ്റി..കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും മനുഷ്യ മസ്തിഷ്ക്കത്തിൽ സ്ഥാനമുറപ്പിച്ചപ്പോൾ വായനശാലകളും കൂട്ടായ്മകളും അന്യം നിന്ന് പോയ് .. സ്നേഹവും പരസ്പര ബഹുമാനവ്യം ചോർന്നു പോയി... സ്ത്രീ പുരഷ ഭേദമന്യേ മംഗളത്തിലെയും മറ്റും തുടർ ലേഖനങ്ങൾക്ക് കാത്തിരുന്ന കാലം സീരിയലുകൾ കീയടക്കി. ബാലരമയിലെ മായാവിയെയും ബാലമംഗളത്തിലെ ഡിങ്കനെയും മനസ്സിൽ താലോലിച്ച കാലത്ത്... വേർതിരിവില്ലാതെ  കോട്ടികളിച്ചും കള്ളനും പോലീസും കളിച്ചു മദിച്ചു രസിച്ച കാലഘട്ടം തിരിച്ചു വരുമോ...

 അഞ്ചാം ക്ലാസ്സിൽ ഉസ്സൻ മാസ്റ്റർ കൊണ്ടുവന്ന വൈക്കം മുഹമത് ബഷീറിന്റെ ബാല്യകാല സഖി മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ നിമിഷ നേരം കൊണ്ട് വായിച്ചതുമുതൽ വായന ഭ്രമം ശീലമാക്കി... അത് മാക്സീം ഗോർഖിയുടെ അമ്മ,എം ടി യുടെ രണ്ടാംമൂഴം, തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ, ഇ.എം.എസ്സിന്റെ 1921 ആഹ്വാനവു താക്കീതും തുടങ്ങിയ ഇന്നും മനസ്സിൽ തട്ടി നിൽക്കുന്നു..കോട്ടയം പുഷ്പനാഥിന്റ  നോവലുകൾ ഭയപാടോടെ വായിച്ചു തീർത്ത കാലം... വൈലോപള്ളി കവിതകൾ .ബാലസാഹിത്യങ്ങൾ ,അങ്ങനെയെത്രയെത്ര കഥകൾ, കഥാപാത്രങ്ങൾ ചോർന്നു പോകാതെ മനസ്സിലിടം പാർത്തിട്ടുണ്ട്....വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുഞ്ഞുണ്ണി മാഷുടെ കവിത ഈ വായനദിനത്തിൽ നിങ്ങൾക്ക് പ്രചോദനമാവട്ടെ .

ഇന്ന് വായനാദിനത്തിൽ നേരത്തെ വായിച്ച് ഹൃദ്യമാക്കിയ ചെറുക്കാടിന്റെ മുത്തശ്ശി വീണ്ടും വായിക്കുകയാണു ഞാൻ .

സമയം കണ്ടെത്തി വായന ഒരു ശീലമാക്കാൻ എല്ലാവരും ശ്രമിക്കണമെന്നു മാത്രമാണ് ഈ വായനാദിനത്തിൽ  നിങ്ങളോട് എനിക്ക് പങ്കുവയ്ക്കാനുള്ളത്...

 എല്ലാവർക്കും വായനദിനാശംസകൾ ..

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)