Flash News

Nattu Media

കൊടിയത്തൂർ- തെയ്യത്തും കടവ് റോഡിന്റെ റീടാറിംഗ് പ്രവർത്തി പൂർത്തിയായി.

കൊടിയത്തൂർ, കോട്ടമ്മൽ - തെയ്യത്തും കടവ് റോഡിന്റെ റീടാറിംഗ് പ്രവർത്തി പൂർത്തിയായി. 610 മീറ്ററോളം ദൂരമുള്ള ഈ PWD റോഡ് കുണ്ടും കുഴികളും നിറഞ്ഞ് കാൽ നട യാത്രക്ക് പോലും സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നു. ഇരുചക്ര  വാഹനങ്ങളും  ഓട്ടോറിക്ഷകളും ഉൾപ്പെടെ ഏറെ പ്രയാസത്തിലായിരുന്നു ഈ റോഡിലൂടെ ഓടിയിരുന്നത്.


നിലവിൽ കിഫ്ബി ഫണ്ട്‌ ഉപയോഗിച്ച്  വർക്ക്‌  നടന്ന്കൊണ്ടിരിക്കുന്ന മണാശ്ശേരി - ചെറുവാടി റോഡിൽ ഉൾപ്പെട്ട തെയ്യത്തും കടവ് മുതൽ കൊടിയത്തൂർ, കോട്ടമ്മൽ വരേ ഉള്ള ഭാഗമാണിത്.

മണാശ്ശേരി മുതൽ - ചെറുവാടി വരേ ഉള്ള റോഡിന്റെ പ്രവർത്തിയിൽ ഇൾപ്പെടേണ്ട 610 മീറ്ററോളം വരുന്ന ഈ ഭാഗത്ത്‌ റോഡിന്റെ വീതിക്കാവിശ്യമുള്ള സ്ഥലം വിട്ടു കിട്ടാത്തതിനാൽ കിഫ്ബി ഈ ഭാഗം വർക്കിൽ നിന്ന്  ഒഴിവാക്കുകയായിരുന്നു.


തുടർന്ന് പഞ്ചായത്ത് ഭരണ സമിതി, വാർഡ് വികസന സമിതി അംഗങ്ങൾ, MLA ലിന്റോ ജോസഫ് മുഖാന്തരം KRFB എഞ്ചിനിയർമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടാണ് താത്ക്കാലിക ആശ്വാസമായി റീടാറിംഗിന് പണം അനുവദിച്ചത്.


റീടാറിംങ്ങിലൂടെ റോഡിന്റെ ശോചനീയാവസ്ഥ പൂർണമായും മാറി എങ്കിലും, നിലവിൽ കിഫ്ബി ഫണ്ട്‌ ഉപയോഗിച്ച്  വർക്ക്‌  നടന്ന്കൊണ്ടിരിക്കുന്ന മണാശ്ശേരി മുതൽ - ചെറുവാടി വരേയുള്ള ഈ റോഡിന്റെ പണി പൂർത്തിയായാൽ 610 മീറ്ററോളമുള്ള ഈ ഭാഗത്ത്‌ മാത്രം വീതി കുറയുന്നത് ഇവിടം മുഴുവൻ സമയവും വലിയ ഗാതാഗത കുരുക്കിൻ കാരണമാവും എന്നുള്ളതിൽ ഒരു സംശയവും വേണ്ടാ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)