കീഴുപറമ്പ്: കല്ലിങ്ങൽ എ എം എൽ പി സ്കൂളിലെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പർ വൈപ്പി സാകിയ നിസാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എംസി നിയാസ് അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ജസീർ തെക്കേടത്ത്, ഉമ്മർ പുതുക്കുടി, ജംഷീദ് പുന്നാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു മുഴുവൻ കുട്ടികൾക്കും മധുരപലഹാരവും, ബലൂണും നൽകി റോവേഴ്സ് ക്ലബ്ബ് മാതൃകയായി. ഹെഡ്മാസ്റ്റർ രജിത്ത് കെ ജി സ്വാഗതവും സീനിയർ ടീച്ചർ സൂറാബി നന്ദിയും പറഞ്ഞു. ഈ വർഷം പുതുതായി അറുപതോളം പ്രവേശനം നേടി.
Tags:
KIZHUPARAMB
