Flash News

Nattu Media

കണ്ണഞ്ചേരി കുടുംബ സംഗമം : ഗൂഗ്‌ൾ രജിസ്ട്രേഷൻ ആപ്പ് ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂരിലും പരിസര പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന കണ്ണഞ്ചേരി  കുടുംബാംഗങ്ങളുടെ പ്രഥമ  സംഗമം, 2023 ജൂലായ് 8 ന് ശനിയാഴ്ച , ചുള്ളിക്കാപറമ്പ്  പാരമൗണ്ട്  കൺവെൻഷൻ  സെന്റെറിൽ വെച്ച്  നടക്കും.


സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളെ  രജിസ്റ്റർ ചെയ്യുന്നതിനായി  കുടുംബ സമിതി ഡിസൈൻ ചെയ്ത  ഗൂഗ്ൾ  ആപ്പ് , കുടുംബാംഗം കൂടിയായ കൊടിയത്തൂർ  ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീമതി.വി.ഷം ലൂലത്തിനെയും കുടുംബാംഗങ്ങളെയും  രജിസ്റ്റർ ചെയ്ത്, ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ  കുടുംബ സമിതി ചെയർമാൻ  കെ. അബ്ദുള്ള  അദ്ധ്യക്ഷം  വഹിച്ചു. വൈസ് ചെയർമാൻ കെ.ടി. ബീരാൻ ഹാജി, സി.കെ. മഹ്മൂദ് , ടി.കെ. ഉമർ  എന്നിവർ ആശംസകൾ  അർപ്പിച്ചു . കുടുംബ സമിതി  ജനറൽ സെക്രട്ടറി  കെ.കുഞ്ഞോയി മാസ്റ്റർ  സ്വാഗതവും  വർക്കിംഗ്  ചെയർമാൻ  കെ.സി.സി. മുഹമ്മദ് അൻസാരി  നന്ദിയും  പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)