Flash News

Nattu Media

എ പ്ലസിന്റെ എണ്ണം നോക്കാതെ ഒരുമിച്ചിരുത്തി സ്വീകരിച്ച് ഉപഹാരം നല്കി


കൊടിയത്തൂർ : കാരക്കുറ്റിയിലെ യുവധാര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ  ഇക്കഴിഞ്ഞ എസ് എസ് എൽസി ,പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച മുഴുവൻ കുട്ടികളെയും എ പ്ലസിന്റെ എണ്ണം നോക്കാതെ, വേർതിരിവില്ലാതെ  ഒരുമിച്ചിരുത്തി സ്വീകരിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് കെ സി മുഹമ്മദ് നജീബിന്റെ  അധ്യക്ഷതയിൽ
 ശ്രീ. ലിന്റോ ജോസഫ് എം എൽ എ ഉപഹാരങ്ങൾ വിതരണം ചെയ്തു.


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി.സി അബ്ദുള്ള, 
എൻ രവീന്ദ്രകുമാർ ,എ.പി റിയാസ്, പി.ടി അബൂബക്കർ മാസ്റ്റർ, കരീം കൊടിയത്തൂർ,
ഇഹാബ് വി.പി, എം അബ്ദുറഹിമാൻ, വിജു വിളക്കോട്,എന്നിവർ സംസാരിച്ചു. 

ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും, ഗ്രന്ഥശാല വൈസ് പ്രസിഡണ്ട്  എൻ കെ നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)