ചെറുവാടി : കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 12 വാർഡിൽ പെട്ട ചെറുവാടി കണിച്ചാടിക്കുഴിയിൽ യുസുഫിന്റെ വീട്ടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണു. സംഭവ സ്ഥലം കൊടിയത്തൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ദിവ്യ ഷിബു , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.കെ.പി.സുഫിയാൻ,വാർഡ് മെമ്പർ കരീം പഴങ്കൽ , മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, മണ്ഡലം വൈസ് പ്രസിഡണ്ട് മോയിൻ ബാപ്പു തുടങ്ങിയവർ സന്ദർശിച്ചു.
Tags:
CHERUVADI
