വാഴക്കാട് : ഐഎച്ച്ആർഡിയുടെ കീഴിലുള്ള വാഴക്കാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ജനപ്രതിനിധികളും നാട്ടുകാരും പിടിഎയും ചേർന്നു ജനകീയ സമിതി രൂപീകരിച്ചു.
മൂന്നുവർഷ ഡിഗ്രി കോഴ്സുകൾ അടുത്തവർഷം നാലുവർഷം ആകുന്നതോടെയും, ഈ വർഷം കൂടുതൽ യുജി, പിജി കോഴ്സുകൾക്ക് സാധ്യതയുള്ളതിനാലും മെച്ചപ്പെട്ട സൗകര്യം ഉൾപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.
വാഴക്കാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ ഏക അർദ്ധസർക്കാർ സ്ഥാപനമായ കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് ജനകീയ ഇടപെടൽ നടത്തുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിവി സക്കരിയ്യ (ചെയർമാൻ) പിടിഎ വൈസ് പ്രസിഡന്റ് ഷബീർ ചെറുവാടി (വൈസ് ചെയർമാൻ) കോളേജ് പ്രിൻസിപ്പൾ ജയഗോകില (ജനറൽ കൺവീർ) വാർഡ് മെമ്പർ എംകെസി നൗഷാദ് (കോഡിനേറ്റർ) ഇ ബീന,സുബൈർ പി (ജോയിന്റ് കൺവീനർ), വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളം , വാഴക്കാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ, വാഴക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി, കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ ആദം ചെറുവട്ടൂർ,വി രാജഗോപാലൻ മാസ്റ്റർ, ജൈസൽ എളമരം, മുജീബ് മാസ്റ്റർ, ഷിബു അനന്തായൂർ, ഉമറലി ശിഹാബ് മണ്ണറോട്ട്, ജാസിർ പിവി, യഥുൻ വി യൂണിയൻ ചെയർമാൻ എന്നിവരെ(കമ്മറ്റി മെമ്പർമാർ) തിരഞ്ഞെടുത്തു
കോളേജ് പ്രിൻസിപ്പൾ ജയഗോകിലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിവി സക്കരിയ്യ ഉദ്ഘാടനം ചെയ്തു ഡോക്ടർ ഷിജു സ്വാഗതവും സുബൈർ പി നന്ദിയും പറഞ്ഞു
Tags:
VAZHAKKAD
